കട്ടപ്പന: ജനവാസകേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടം മേഖലയും ബഫർ സോണിൽ ഉൾപ്പെടുത്താൻ പാടില്ലെന്നതുതന്നെയാണ് യുഡിഎഫ് സർക്കാരിന്റെ നയമെന്ന് റോയി കെ. പൗലോസ് എംഎൽഎ. ഇക്കാര്യത്തിൽ മുൻ സർക്കാർ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അത് തിരുത്തും.
ഇടുക്കി എംഎൽഎക്കു കാഞ്ചിയാർ പഞ്ചായത്തിൽ നൽകിയ സ്വീകരണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം ചെയർമാൻ അനീഷ് മണ്ണൂർ അധ്യക്ഷത വഹിച്ചു. ജോർജ് ജോസഫ് പടവൻ, മനോജ് മുരളി, അഡ്വ. അരുണ്‍ പൊടിപാറ, ജോയി ഈഴകുന്നേൽ, സണ്ണി മാന്പ്ര, ജോമോൻ തെക്കേൽ, ജയ്സണ്‍ തെക്കേപ്പറന്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.